കോഴിക്കോട് : കുടുംബമാണ് ലഹരി എന്നും കുടുംബ ബന്ധം നല്ല നിലയിൽ വർത്തിക്കണമെന്നും കുടുംബത്തോടെ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും യാത്ര ചെയ്യുകയും വേണമെന്നും ജീവിതമാണ് ലഹരി എന്ന അവസ്ഥയിലേക്ക് ഓരോ കുടുംബവും മറേണ്ടതുണ്ടെന്ന് അസിസ്റ്റന്റ് എക്സയ്‌സ് ഇൻസ്‌പെക്ടർ എം രാജേഷ് പറഞ്ഞു. അങ്ങനെ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ലഹരിക്കടിമപ്പെടുന്നതിൽ ദൂരിഭാഗമെന്നും ലോക ലഹരി ദിനത്തോട്നുമ്പന്ധിച്ച് ഇടിയങ്ങര യുവസാഹിതീ സമാജം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

യുവസാഹിതീ സമാജം പ്രസിഡന്റ് പ്രൊഫ: ഷഹദ് ബിൻ അലി മുഖ്യ പ്രഭാഷണം നടത്തി. സമാജം ട്രെഷറർ ഡി വി റഫീഖ് ലഹരി വിരുദ്ധ പ്രതീജ്ഞ ചെല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് പി പി അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ വി മുഹമ്മദ് ശുഹൈബ് സ്വാഗതവും മുസ്തഫ പുതിയകം നന്ദിയും പറഞ്ഞു.