വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണം : ഐ.എസ്.എം

Kottayam

കോട്ടയം: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നതായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും വെറുപ്പ് ഉത്പാദിപ്പിക്കുന്നതുമായ നിലപാടുകളാണ് നടേശൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് നേരെയുള്ള വെല്ലുവിളിയാണ്. മതം മുക്കിയ ഭാഷ ഉപയോഗിച്ച് ചിലർ രാഷ്ട്രീയ ലാഭംകൊയ്യാൻ ശ്രമിക്കുകയാണ്. ഇതിനെ സമൂഹം ബോധപൂർവ്വം നിരാകരിക്കും.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്കെതിരെ സർക്കാരും നിയമപരമായി ഇടപെടണമെന്ന് നാസർ മുണ്ടക്കയം ആവശ്യപ്പെട്ടു.