റിയാദ്: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ തദ്ദേശീയനായ യുവാവിന്റെ വധശിക്ഷ സൗദി നടപ്പാക്കി. അബ്ദുന്നാസിര്‍ ബിന്‍ ഹുസൈന് ബിന്‍ റൈഹാന്‍ അല്‍ സഹ്റാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി അന്തിമ അനുമതിയും ലഭിച്ചതോടെയാണ് തിങ്കളാഴ്ച ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ കാര്യം അറിയിപ്പിലൂടെ പുറത്തുവിട്ടത്.
