കണ്ണൂര്‍: സമൂഹത്തില്‍ അരാജകത്വം തടയാന്‍ മതത്തിന്റെ നന്മകള്‍ പഠിക്കുകയും പ്രചരിപ്പിക്കണമെന്നും കെ വി സുമേഷ് എം എല്‍ എ. അരാജകത്വം നിറഞ്ഞ സമൂഹത്തെ സദാചാരത്തിലേക്ക് നയിച്ച് മാതൃക കാണിച്ച ചരിത്രമുള്ള മതമാണിസ്ലാം. സമൂഹത്തില്‍ നന്മയുണ്ടാക്കാന്‍ ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് കഴിയുമെന്നും മദ്രസകളിലൂടെ ഈ നന്മകള്‍ അഭ്യസിപ്പിക്കപ്പെടുന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും എം എല്‍ എ പറഞ്ഞു.

കെ എന്‍ എം മര്‍കസുദ്ദഅവയുടെ കീഴിലുള്ള സി ഐ ഇ ആര്‍ (കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്) മദ്രസ സംസ്ഥാന പ്രവേശനോത്സവം വളപട്ടണം (കണ്ണൂര്‍) റഹ്മ സെന്റര്‍ സി ഐ ഇ ആര്‍ മദ്രസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ഐ ഇ ആര്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ വഹാബ് നന്മണ്ട അദ്ധ്യക്ഷത വഹിച്ചു. സിജി റിസോര്‍സ് പേഴ്‌സണ്‍ ഷാഫി പാപ്പിനിശ്ശേരി ക്ലാസ്സെടുത്തു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, സി ഐ ഇ ആര്‍ കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ റമീസ് പാറാല്‍, കണ്‍വീനര്‍ ജൗഹര്‍ ചാലക്കര, മദ്രസ സദര്‍ മുദരിസ് ടി പി സുല്‍ഫിയ, കെ എന്‍ എം മര്‍കസുദ്ദഅവ വളപട്ടണം മണ്ഡലം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മൗലവി, റഹ്മ സെന്റര്‍ മാനേജര്‍ കെ എല്‍ പി അബ്ദുല്‍ ശുക്കൂര്‍ പ്രസംഗിച്ചു.