നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കണ്ണൂര്‍: മലയോര മേഖലയുടെ സിരാകേന്ദ്രമായ തളിപ്പറമ്പില്‍ അംഗീകൃത രക്ത ബാങ്ക് അത്യാവശ്യമാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും 82 തവണ രക്തദാനം നടത്തിയ രക്തദാതാവുമായ പി രതീഷ് കുമാര്‍ (റിട്ട. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ) ആവശ്യപ്പെട്ടു. റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ആര്‍ട്ടെയും റുഡ് സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ക്യാമ്പില്‍ മുഖ്യാതിഥിയായ രതീഷ് കുമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍ രക്തദാനം നടത്തി. തുടര്‍ന്ന് പി. രതിഷ്‌കുമാറിനെ പൊന്നാട അണിയിച്ച് റുഡ് സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദരിച്ചു.
ആര്‍ട്ടെ പ്രസിഡന്റ് ഷബാനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റുഡ് സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജയചന്ദ്രന്‍ സി വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എസ് റിയാസ്, ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രമോദ്, ബ്ലഡ് ഡോര്‍ണേസ് കേരള അംഗം ശരണ്യ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടെ എക്‌സിക്യുട്ടീവ് അംഗം സനല്‍ നന്ദി പ്രകാശിപ്പിച്ചു.