കെ ടെറ്റ് വിഷയത്തില്‍ ഉദാരസമീപനം സ്വീകരിക്കണം: കെ എ ടി എഫ് സമ്മേളനം

Kannur

പാപ്പിനിശ്ശേരി: സര്‍വീസിലുള്ള അധ്യാപകരുടെ കെ ടെറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് പാപ്പിനിശ്ശേരി ഉപജില്ലാ കെ. എ. ടി. എഫ് (കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ )സമ്മേളനം ആവശ്യപ്പെട്ടു. ‘സംസ്‌കാരം, പൈതൃകം, മതേതരത്വം’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എ. പി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ഉപ ജില്ലാ പ്രസിഡന്റ് കെ.നസീം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ശറഫുദ്ദീന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.എച് ശിഹാബ്, കെ.പി നജ്മുദ്ദീന്‍, അഫ്‌നാസ് കാട്ടാമ്പള്ളി, വി.വി അബ്ദുല്‍ നാസര്‍, കെ.പി.ഹസീന, വി.ഷബീറ, പി.വി സറീന, കെ.യുസുഫ്, എം.കെ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ഭാരാവാഹികള്‍: എം. മഹമൂദ് (പ്രസിഡന്റ് ), കെ.നസീം, കെ.പി ഹസീന, പി.ടി അശ്രഫ്, കെ അബ്ദുല്‍ കരീം, സി. സുലൈമാന്‍(വൈസ് പ്രസിഡന്റ്) കെ.യൂസുഫ് (ജനറല്‍ സെക്രട്ടറി), വി. മുഹമ്മദലി, പി.പി അജ്മല്‍, എം.പി നജീറ, കെ. സിദ്ധീഖ്, കെ.കെ ഹാരിസ് (ജോ. സെക്രട്ടറി) എം.കെ മുസ്തഫ (ട്രഷറര്‍ ) വനിതാവിംഗ്: സി. ഷബീറ (ചെയര്‍പേഴ്‌സണ്‍) പി.വി സറീന (കണ്‍വീനര്‍) കെ സാജിത (ട്രഷറര്‍).