Y20 ബ്രെയിന്‍സ്‌റ്റോമിംഗ് സെഷന്‍ 5ന് മാനുവല്‍സണ്‍സ് മലബാര്‍ പാലസില്‍

Kozhikode

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, Research and Information System for Developing Coutnries (RIS) (കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള autonomous policy research institute), ഇന്ത്യാ ഗവണ്‍മെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് Y20 ബ്രെയിന്‍സ്‌റ്റോമിംഗ് സെഷന്‍ 5ന് മാനുവല്‍സണ്‍സ് മലബാര്‍ പാലസില്‍ നടക്കും. സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമായ G20ലെ യുവാക്കള്‍ക്കായുള്ള ഒരു ഔദ്യോഗിക കണ്‍സള്‍ട്ടേഷന്‍ ഫോറമാണ് Y20. ഭാവിയിലെ നേതാക്കളെ സംവദിക്കാനും ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും, ആശയങ്ങള്‍ കൈമാറാനും, സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും, സമവായത്തിലെത്താനുമാണ് Y20 ഫോറം. 2023ല്‍ ഇന്ത്യ G20 പ്രസിഡന്റുസ്ഥാനം വഹിക്കുന്നതിനാല്‍
യുവജനകാര്യ കായിക മന്ത്രാലയം രാജ്യത്തെ അമ്പത് നഗരങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന വിഷയങ്ങളില്‍ ബ്രെയിന്‍സ്‌റ്റോമിംഗ് സെഷനുകള്‍ സംഘടിപ്പിക്കും.

Future of Work: Industry 4.0, Innovation, and 21st-Century Skills എന്നതാണ് കോഴിക്കോട് പരിപാടിയുടെ തീം. സമീപ വര്‍ഷങ്ങളില്‍, കമ്പ്യൂട്ടിംഗ് പവറിലെ അപാരമായ വര്‍ദ്ധനവ്, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT), 3D പ്രിന്റിംഗ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ നിരവധി സാങ്കേതിക രംഗങ്ങളില്‍ വന്നിരിക്കുന്ന മുന്നേറ്റങ്ങള്‍ മനുഷ്യരാശിയുടെ പല പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവ വ്യാപകമായ ഉത്കണ്ഠയ്ക്ക് വഴി വെച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ മൂലം പഴയ ബിസിനസ്സ് മാതൃകകള്‍ പൊളിച്ചെഴുതേണ്ടതെങ്ങനെയെന്നതും ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ ജോലിയില്‍ ഭാവിയില്‍ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളും ഭാവിക്ക് തയ്യാറുള്ള ഒരു തൊഴില്‍ ശക്തിയെ സൃഷ്ടിക്കാന്‍ ആവശ്യമായ പരിശ്രമങ്ങളും സെഷന്‍ ചര്‍ച്ച ചെയ്യും. ചടങ്ങ് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടന ചെയ്യും.

ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള ഒരു പ്രമുഖ വ്യക്തി മോഡറേറ്റ് ചെയ്യുന്ന ബ്രെയിന്‍സ്‌റ്റോമിംഗ് സെഷനില്‍ പാനല്‍ ചര്‍ച്ചയും ഓപ്പണ്‍ ഫോറവും ഉണ്ടാകും. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ആറ് വിദഗ്ധര്‍ പാനല്‍ലിസ്റ്റുകളായി പ്രവര്‍ത്തിക്കും, കൂടാതെ മലബാര്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള അമ്പതു യുവ പ്രൊഫഷണലുകളെ പങ്കെടുക്കുന്നത്. ഓരോ പാനലിസ്റ്റിന്റെയും പ്രാരംഭ പരാമര്‍ശങ്ങള്‍ക്ക് ശേഷം, പാനലിസ്റ്റുകളുമായുള്ള ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഫ്‌ലോര്‍ തുറക്കും. വൈ 20 ബ്രെയിന്‍സ്‌റ്റോമിംഗ് സെഷന് ആതിഥേയത്വം വഹിക്കാന്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക നഗരം കോഴിക്കോട് ആണെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മേംബര്‍ പ്രസിഡന്റ് എം മെഹ്ബൂബ്, നിത്യാനന്ദ കമ്മത്ത്, അനില്‍ ബാബു, നയന്‍ ജെ. ഷാ, കെ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.