മലപ്പുറം: ലൈംഗീകാതിക്രമത്തില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്. സി പി എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്. സംഭവം നടന്നത് കോഴിക്കോട് നല്ലളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. ബസ് യാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന ആണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പോക്‌സോ നിയമപ്രകാരം 1 165/23 എന്ന ക്രൈം നമ്പരിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസെടുത്തത്. പട്ടികജാതിക്ഷേമ ബോര്‍ഡ് മുന്‍ അംഗമാണ് വേലായുധന്‍ വള്ളിക്കുന്ന്. സി പി എമ്മിന്റെ വള്ളിക്കുന്ന് മേഖലയിലെ മുതിര്‍ന്ന നേതാവാണ് വേലായുധന്‍ വള്ളിക്കുന്ന്. വള്ളിക്കുന്നില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് ലൈംഗീകാതിക്രമം നടന്നതെന്നാണ് പരാതി. ഇദ്ദേഹത്തിനെതിരെ നേരത്തെയും സമാന പരാതികള്‍ ഉണ്ടായിരുന്നതായി ആരോപണമുണ്ട്.