സ്റ്റാര്‍കെയറില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ‘എല്‍ഡര്‍നെസ്റ്റ്’ പദ്ധതിക്കു തുടക്കമായി

Kozhikode

കോഴിക്കോട്: സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ‘എല്‍ഡര്‍നസ്റ്റ്’ പ്രത്യേക പരിചരണ പദ്ധതി കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല ചെറയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഇഒ സത്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫെബിന്‍ തന്‍വീര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപ്പീഡിക്‌സ് ഡോ. ടി ജി ശ്രീജിത്ത്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. കെ. സുലോചന, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. അസ്‌റ നാസര്‍, പറയഞ്ചേരി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീഷ് നെല്ലിശ്ശേരി എല്‍ഡര്‍നസ്റ്റ് പ്രോഗ്രാം വിശദീകരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹോസ്പിറ്റലില്‍ പ്രത്യേക ഹെല്‍പ്ഡസ്‌ക് പ്രവര്‍ത്തിക്കും.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ എല്‍ഡര്‍നസ്റ്റ് പ്രിവിലെജ് കാര്‍ഡ് കാഞ്ചനമാല ഏറ്റുവാങ്ങി.