കൊച്ചി: അവയവദാന മാഫിയക്കെതിരെ ആഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രീയ ജനതാദള്‍ ഡി എം ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിലാണ് പ്രതിഷേധ ധര്‍ണ്ണ നയിക്കുക. മുന്‍ മന്ത്രിയും യു ഡി എഫ് ചെയര്‍മാനുമായ ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ മുഖ്യപ്രഭാഷണം നടത്തും.
രാഷ്ട്രീയ ജനതാദള്‍ പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജോസഫ് വിഷയാവതരണം നടത്തും. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് പുറമേ സി. ആര്‍. നീലകണ്ഠന്‍ (സാമൂഹിക നിരീക്ഷകന്‍) കെ. ആര്‍ പ്രേമ കുമാര്‍ ( കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ), കെ യു ഇബ്രാഹിം ( ചെയര്‍മാന്‍, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി), ടോമി മാത്യു (എച്ച്. എം. സ് സംസ്ഥാന സെക്രട്ടറി), മുജീബ് റഹ്മാന്‍ ( പിഡിപി ദേശീയ കമ്മിറ്റി അംഗം ), പ്രിയ ഷൈന്‍ ( സോഷ്യല്‍ ആക്ടിവിസ്റ്റ്), ബാലചന്ദ്രന്‍ ( കോണ്‍ഗ്രസ് എറണാകുളം മണ്ഡലം സെക്രട്ടറി) തുടങ്ങി വിവിധ കലാ, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖര്‍ ഈ പ്രതിഷേധ കൂട്ടായ്മയില്‍ കൈകോര്‍ക്കുമെന്ന് ആര്‍ ജെ ഡി ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.