യുപിയില്‍ കോണ്‍ഗ്രസ്സ് ബിഎസ്പി സഖ്യത്തിന് പ്രിയങ്ക-മായാവതി കൂടിക്കാഴ്ച വഴിയൊരുക്കുമോ ?

Analysis

യുപി കത്ത് / ഡോ. കൈപ്പാറേടന്‍

യുപിയില്‍ കോണ്‍ഗ്രസ്സ് ബിഎസ്പി സഖ്യത്തിന് പ്രിയങ്കമായാവതി കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും സൂചന നല്‍കി പിസിസി പ്രസിഡന്റ് അജയ് റായി .

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് പാര്‍ട്ടിയെ പഴയതുപോലെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ദൗത്യം പ്രിയങ്ക ഗാന്ധി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രം, ടജ യും ഞഘഉ യും ഉള്‍പ്പെട്ട ‘ഇന്ത്യ ‘ മുന്നണിയുടെ ഉത്തര്‍പ്രദേശിലെ സീറ്റ് പങ്കിടല്‍, ഗാന്ധി കുടുംബാംഗങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം മായാവതിയുമായി ഉണ്ടാക്കുന്ന നീക്കു പോക്കുകള്‍ എന്നിവയെക്കുറിച്ചല്ലാം പാര്‍ട്ടി വൈകാതെ തീരുമാനമെടുക്കുമെന്ന് അജയ് റായ് പറഞ്ഞു.

യുപിയില്‍ മല്‍സരിക്കുന്ന സീറ്റിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. കേന്ദ്രത്തിലും യുപിയിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകള്‍ അതില്‍ പ്രധാന പങ്ക് വഹിക്കും. തക്കസമയത്ത് തങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കും.

യുപിയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ചരിത്രത്തിന്റെ ഏത് വശത്ത് നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് മായാവതിജിയാണ്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ്സ് എല്ലാവരേയും ആരേയും സ്വാഗതം ചെയ്യുമെന്ന് അജയ് റായ് പറഞ്ഞു.