പോര്‍ട്ട് ബംഗ്ലാവ് ഫയര്‍ സ്‌റ്റേഷന് വിട്ടു കൊടുക്കണം

Kozhikode

കോഴിക്കോട്:ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ നഗരത്തില്‍ തന്നെ നിലനിര്‍ത്തേണ്ട ആവശ്യമായ സാഹചര്യത്തില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോര്‍ട്ട് ബംഗ്ലാവ് ഫയര്‍സ്‌റ്റേഷന്‍ വിട്ടുകൊടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്ന് കാലിക്കറ്റ് സ്ട്രീറ്റ് വോയ്‌സ് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
പോര്‍ട്ട് ബംഗ്ലാവ് സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിന് കൊടുക്കുന്നതിനു പകരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സ്ഥാപനത്തിന് വിട്ടുകൊടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ രാംദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. റാണി ജോയ്,ബാലന്‍ കാട്ടുങ്ങല്‍,കെ സുധീഷ്, അബൂബക്കര്‍ മാങ്കാവ്,ചന്ദ്രന്‍ പാളയം എന്നിവര്‍ സംസാരിച്ചു.