തൃശൂര്‍: നാടിനെ നടുക്കിയ ഇലന്തൂരിലെ നരബലിക്കേസിലെ ഇരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവ് മരിച്ച നിലില്‍. എങ്കക്കാടുള്ള വാടകവീട്ടിലാണ് കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.
ഇവര്‍ ഏതാനും മാസം മുമ്പാണ് വടക്കാഞ്ചേരിയില്‍ താമസം തുടങ്ങിയത്. നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയത്. മക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വടക്കഞ്ചേരിയിലെ വാടകവീട്ടില്‍ എത്തിച്ചശേഷമാണ് സംസ്‌കരിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.