എസ് എന്‍ നുസൂറ ഐ എന്‍ ടി യു സി വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ്

News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: ഐ എന്‍ ടി യു സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായി എസ് എന്‍ നുസൂറയെ തെരഞ്ഞെടുത്തു. വൈദ്യുതി ബോര്‍ഡിലെ ഐ എന്‍ ടി യു സി സംഘടനയായ കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററും വൈദ്യുതി ഭവനില്‍ സീനിയര്‍ അസിസ്റ്റന്റുമാണ് നുസൂറ.

വൈദ്യുതി ബോര്‍ഡില്‍ സേവന കാലത്തിന്‍റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നുസൂറ പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമാണ്. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന നുസൂറയുടെ രീതി ജീവനക്കാര്‍ക്കിടയില്‍ വലിയ അംഗീകാരമാണ് അവര്‍ക്ക് നേടിക്കൊടുത്തത്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ഐ എന്‍ ടി യു സിയുടെ വനിത വിഭാഗത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ജീവനക്കാരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി വിനിയോഗിക്കുമെന്നും നുസൂറ പറഞ്ഞു.

5 thoughts on “എസ് എന്‍ നുസൂറ ഐ എന്‍ ടി യു സി വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ്

  1. naturally like your web site however you need to take a look at the spelling on several of your posts. A number of them are rife with spelling problems and I find it very bothersome to tell the truth on the other hand I will surely come again again.

Leave a Reply

Your email address will not be published. Required fields are marked *