ഇന്ത്യയില്‍ ഏകസിവില്‍കോഡ് ചര്‍ച്ച മുറുകുമ്പോള്‍
അമുസ്ലിംങ്ങള്‍ക്ക് വ്യക്തിനിയമം അനുവദിച്ച് യു എ ഇ

Gulf News GCC News

അഷറഫ് ചേരാപുരം
ദുബൈ: ഇന്ത്യയില്‍ ഏക സിവില്‍കോഡ് ചര്‍ച്ച നടക്കുമ്പോള്‍ യു എ ഇ മാതൃകയാവുന്നു. രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ അമുസ്ലിങ്ങള്‍ക്ക് വ്യക്തിനിയമം അനുവദിച്ചാണ് യു എ ഇ മാതൃകയായത്. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളില്‍ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറല്‍ നിയമം അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍നിലവില്‍ വരും.

യു എ ഇയില്‍ താമസിക്കുന്ന അമുസ്‌ലിംകള്‍ക്ക് ഏറെ ഉപകരിക്കുന്നതാണ് പുതിയ തീരുമാനം. ഈ നിയമത്തിവൂടെ വിവാഹകരാറുകള്‍ നിയമപരമാക്കാനാവും. കോടതിക്ക്മുമ്പില്‍ ഹാജരായി വിവാഹമോചനം നേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും. വിവാഹ മോചനാനശേഷം സാമ്പത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് യു എ ഇ കോടതികള്‍ വിധി പ്രസ്താവിക്കുക. 2021 നവംബര്‍ മുതല്‍ അബൂദബി എമിറേറ്റില്‍ നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതല്‍ രാജ്യത്തെ മുഴുവന്‍ നിയമമായി മാറുക. രാജ്യത്തെ നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക്ഉയര്‍ത്തുന്നതിനാണ് പരിഷ്‌കരണം. എന്നാല്‍ ഇതല്ലാതെ രാജ്യം അംഗീകരിച്ച മറ്റു നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും കുടുംബ, വ്യക്തി വ്യവഹാരങ്ങളില്‍ തീര്‍പ്പാക്കാന്‍ അനുവാദം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *