രാജ്യത്ത് കർഷകരുടെ സമരത്തിന് ആർ ജെ ഡി സർവ്വ പിന്തുണയും നൽകും: അനു ചാക്കോ

Uncategorized

ന്യൂഡൽഹി: ഇന്ത്യ ആകമാനം വ്യാപിച്ചു കിടക്കുന്ന കർഷകരുടെ സമരത്തിന് എല്ലാ പിന്തുണയും ആർജെഡി നൽകുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കേന്ദ്ര പാർലമെൻററി ബോർഡ് മെമ്പറുമായ അനു ചാക്കോ അറിയിച്ചു.

കർഷക സമരത്തിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന മർദ്ദന മുറകൾ അടിയന്തരാവസ്ഥയെയാണ് ഓർമ്മിപ്പിക്കുന്നത് പ്രശനം ചർച്ച ചെയ്യുവാൻ പ്രധാനമന്ത്രി അടിയന്തര സർവകക്ഷി യോഗം വിളിക്കണം എന്നും അനു ചാക്കോ ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംആർജെഡിയിലേക്ക് വിവിധ രാഷ്ട്രീയപാർട്ടികളും ദേശീയ നേതാക്കളും വരുന്നതിനെ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ സ്വാഗതം ചെയ്തു