ജാതി സെന്‍സസ് എന്ന ആശയം ഒരു രാജപാതയാണ്

Opinions

ചിന്ത / എസ് ജോസഫ്

ന്ത്യന്‍ സമൂഹങ്ങള്‍ വര്‍ണം, ജാതി, മതം, നിറം, വര്‍ഗം എന്നീ കാര്യങ്ങളിലെല്ലാം ആന്തരികവും ബാഹ്യവുമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും പുലര്‍ത്തുന്നു. ഭൗതികവും വിശ്വാസശാസ്ത്രപരവുമായ വിഭിന്നതകള്‍ ആണിവ. ആദ്യന്തികമായി ഇവയെല്ലാം ഭൗതികമായ നിര്‍മ്മിതികള്‍ തന്നെ. കാരണം വിശ്വാസശാസ്ത്രം ഭൗതികമായേ ദൃശ്യമാകുന്നുള്ളു. ആദ്യം പറഞ്ഞ വര്‍ണം, ജാതി എന്നിവ രണ്ടും ഇന്ത്യയ്ക്ക് വെളിയിലുള്ള രാജ്യങ്ങളില്‍ കാണുന്നില്ല. അവിടെയുള്ളത് പ്രധാനമായും വര്‍ഗം ( Class ) \ndw ( colour ) hwiw ( race ) മതം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ ആണ്.

വര്‍ഗപരമായ വ്യത്യാസം എന്നത് സാമ്പത്തികമായുള്ള തട്ടുകള്‍ ആണ്. ഉപരിവര്‍ഗം, മധ്യവര്‍ഗം, അധ:സ്ഥിത വര്‍ഗം (Upper Class ,Middle Class, Low Class) എന്നിങ്ങനെ സമൂഹം തിരിയുന്നു. ഇന്ത്യയില്‍ ജാതിഘടന ( Caste structure ) മാത്രമല്ല വര്‍ഗ്ഗ ഘടനയും ( Class structure ) ഉണ്ട്. ഇവ തമ്മില്‍ ചിലപ്പോള്‍ കൂടിക്കുഴയുന്നുണ്ട്. ഈ രണ്ട് ഹൈറാര്‍ക്കിക്കല്‍ ഘടനകള്‍ തമ്മില്‍ സമാന്തരക്രമം അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ പാലിക്കാതെയും ഉണ്ട്. അങ്ങനെ ചെറിയ ശതമാനം ബ്രാഹ്മണന്‍ സമ്പന്നരല്ലായിരിക്കാം. അതുപോലെ ചെറിയ ശതമാനം താണജാതിക്കാര്‍ ദരിദ്രരല്ലായിരിക്കാം. അപ്പോഴും ജാതിശ്രേഷ്ഠതയും താണ ജാത്യാവസ്ഥയും തുടരുന്നു.

ഇന്ത്യ ഒരു വികസിത രാജ്യമാകാതെ കിടക്കുന്നത് ഈ കാര്യങ്ങളെ സംബന്ധിച്ച ശാസ്ത്രീയമായ പഠനവും അപഗ്രഥനവും പരിഹാരവും ഇല്ലാത്തതു കൊണ്ടാണ്. പാവപ്പെട്ടവര്‍ ജാതിയുടെ ഭാരം മുഴുവനും താങ്ങണം. മേല്‍ജാതിക്കാര്‍ അതിന്റെ സുഖമനുഭവിച്ചങ്ങനെ വാഴണം. ഇന്ത്യന്‍ സമൂഹം ജാതി, വര്‍ഗം എന്നീ രണ്ട് രോഗങ്ങള്‍ കൊണ്ട് വലയുകയാണ്. രോഗങ്ങ ള്‍ മറച്ചുവച്ചിട്ട് കാര്യമില്ല. രോഗങ്ങളെ പരിശോധിച്ച് പഠിക്കുകയാണ് വേണ്ടത്.

ജാതി സെന്‍സസ് എന്ന ആശയം അതിലേക്കുള്ള ഒരു രാജപാതയാണ്. കോണ്‍ഗ്രസ് ജാതി സെന്‍സസിലേക്ക് വന്നത് പ്രശംസനീയമാണ്. അത് നടപ്പാക്കിയാല്‍ ജാതി എന്ന ഭൗതിക ആശയ രൂപത്തെ നമുക്ക് വ്യക്തമായി നേരിടാനും അങ്ങനെ താഴെത്തട്ടില്‍ പാതിമനുഷ്യരായി ജീവിക്കുന്ന മനുഷ്യരെ മുഖ്യധാരയിലേക്ക് എത്തിക്കാനും പറ്റും. അതൊരു പുതിയ വിമോചനം ആയിരിക്കും.