സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ അലിഫ് അറബിക് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് പോസ്റ്റര്‍ പ്രദര്‍ശനത്തോടെ തുടക്കം കുറിച്ചു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി അറബിക് കാലിഗ്രാഫി മത്സരം, പത്രിക നിര്‍മ്മാണം, ക്വിസ് തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങള്‍ തുടന്നുള്ള ദിവസങ്ങളില്‍ നടക്കും.