കോഴിക്കോട്: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, സെന്റര്‍ ഫോണ്‍ എണ്‍ വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം ഊര്‍ജ്ജ സംരക്ഷണറാലിയും ഒപ്പിടല്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ഊര്‍ജ്ജ കിരണ്‍ പദ്ധതിയുടെ ഭാഗമായിബാനറില്‍ ഒപ്പു രേഖപ്പെടുത്തി തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കോളെജ് മാനേജര്‍ ഫാദര്‍ എ ജെ പോള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍സണ്‍ കൊച്ചു പറമ്പില്‍, എന്‍ എസ് എസ് പ്രോഗാം ഓഫീസര്‍ അവിനാശ് അശോക്, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, റിയാ എ., ദര്‍ശനം ജോയിന്റ് സെക്രട്ടറി കെ കെ സുകുമാരന്‍ , കമ്മിറ്റി അംഗം വി കെ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ എം സി വിദഗ്ധന്‍ കെ പവിത്രന്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഫ്യൂസായ എല്‍ ഇ ഡി ബള്‍ബുകള്‍ പുന:രുപയോഗിയ്ക്കുന്ന തിനുള്ള പരിശീലനം നല്കി. 19ന് ചെറുവണ്ണൂരില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍ ബേപ്പൂര്‍ മണ്ഡലം ഊര്‍ജ്ജ കിരണ്‍ ഉദ്ഘാടനം ചെയ്യും.