ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേയിലെ പിഴവുകള്‍ പുനപ്പരിശോധന നടത്തണം: കോണ്‍ഗ്രസ്

Wayanad

കല്പറ്റ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ മുഴുവന്‍ ജനവിഭാഗങ്ങളും വലിയ ഭീതിയിലും ആശങ്കയിലും ആണ്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്ന ഒറ്റവരി പ്രസ്താവനയില്‍ മാത്രം ഒതുങ്ങിക്കൊണ്ട് സി പി എം വയനാട്ടില്‍ ഒരു നിലപാട് എടുക്കാതെ മുന്നോട്ടുപോകുന്നത് അപലപനീയമാണ്. ജില്ലയിലെ കര്‍ഷകരും സാധാരണക്കാരും ഭയാശങ്കയോട് കൂടി ജീവിക്കുമ്പോള്‍ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാറില്‍ സമര്‍ദ്ദം ചെലുത്തേണ്ടതിനു പകരം സര്‍ക്കാറിനെ വെള്ളപൂശുന്ന നയമാണ് സി പി എം സ്വീകരിക്കുന്നതെന്ന് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലയിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി പി ആലി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ടി സിദ്ധിക്ക് എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, ടി ജെ ഐസക്, മാണി ഫ്രാന്‍സിസ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, സി ജയപ്രസാദ്, പി കെ അബ്ദുറഹ്മാന്‍, നജീബ് കരണി, ബിനു തോമസ്,പി ശോഭന കുമാരി,പോള്‍സണ്‍ കൂവയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *