നോവലിസ്റ്റും സിനിമ പ്രവര്‍ത്തകനുമായിരുന്ന എന്‍ കെ ശശിധരന്‍ നിര്യാതനായി

Eranakulam

കൊച്ചി: നോവലിസ്റ്റും ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍ കെ ശശിധരന്‍ (69) നിര്യാതനായി. ആലുവ ചൊവ്വര സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തൊണ്ണൂറുകളില്‍ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച എന്‍ കെ ശശിധരന്‍ മുന്‍പ് സിനിമാ രംഗത്തും സജീവമായിരുന്നു.

അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷന്‍, റാക്കറ്റ്‌സ്, കില്ലേഴ്‌സ്, ചെങ്കല്‍ചൂള, കറുത്ത രാജാക്കന്മാര്‍, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാന്‍ ആദിത്യന്‍, എക്‌സ്‌പ്ലോഡ്, ഡെര്‍ട്ടി ഡസന്‍, ബാറ്റില്‍ ഫീല്‍ഡ്, ലിക്കര്‍ മാഫിയ, ഞാന്‍ സൂര്യ പുത്രന്‍, അഗ്‌നികിരീടം ഇവയാണ് പ്രധാനകൃതികള്‍.