ഓരോ സിനിമയും ഒരു പാഠമെന്ന് ക്യാമറമാന്‍, പൊന്നിയില്‍ സെല്‍വന്‍ 2 ശരാശരി കാലാനുഭവമെന്ന് പ്രേക്ഷകര്‍

Cinema

എം കെ രാമദാസ്

പനാജി: ദൃശ്യാത്ഭുതം പ്രതീക്ഷിച്ച ആസ്വാദകര്‍ നിരാശരായെന്നാണ് പൊന്നിയന്‍ സെല്‍വന്‍ 2 ന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞുള്ള രാജ്യാന്തര ചലചിത്ര മേളയില്‍ നിന്നുള്ള പ്രതികരണം. പൊനിയന്‍ സെല്‍വന്റെ ആദ്യം ഭാഗം കഴിഞ്ഞ ദിവസം ലാപ്‌ടോപ്പില്‍ കണ്ട ഒരു പ്രതിനിധി സങ്കടത്തോടെയാണ് സുഹൃത്തിനോട് പുതിയ സെല്‍വനെ സംബന്ധിച്ച ആശങ്ക പങ്കുവെച്ചത്.

മണിരത്‌നത്തിന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം പ്രതീച്ചവര്‍ക്കും സമാന അഭിപ്രായം തന്നെയാണ്. എ ആര്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന് നല്ല ചേരുവയായി ഫീല്‍ ചെയ്തതായും തീയ്യറ്ററില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. ദക്ഷിണേന്ത്യന്‍ താരങ്ങളുടെ ബൃഹ്ത് നിരയുണ്ട് ഈ ചിത്രത്തില്‍’ ചരിത്രത്തേക്കാള്‍ വൈകാരികാംശങ്ങള്‍ക്കാണ് പ്രാധാന്യം.

വിക്രം, ഐശ്വര്യ റായ് കഥാപാത്രങ്ങള്‍ അവരുടെ പതിവ് സമവാക്യം കണ്ടെത്തി. ഒരു രാജമൗലി ചിത്രത്തിന്റെ നിലവാരമെ ഈ തമിഴ് യമണ്ടന്‍ സിനിമയ്ക്കുള്ളു. ബാഹുബലിയെക്കാള്‍ സാങ്കേതികതയില്‍ അല്പം മികവ് ഉണ്ടെന്ന് പറയാം. എല്ലാം സ്ഥിരം ചേരുവകള്‍ . ചിത്രത്തിന്റെ ക്യാമറമാന്‍ വെര്‍മ്മന്‍ അതിഥിയായി തീയ്യറ്ററില്‍ എത്തി. ഓരോ സിനിമയും ഒരു പാഠമാണെന്ന് അദ്ദേഹം ആസ്വാദകരോട് പറഞ്ഞു.