നവകേരള ബസ് ചളിയില്‍ താണു; കെട്ടി വലിച്ച് പൊലീസും ഉദ്യോഗസ്ഥരും

Kerala

കല്പറ്റ: സര്‍ക്കാറിന്റെ നവകേരള ബസ് ചളിയില്‍ താണു. മാനന്തവാടിയില്‍ പരിപാടിക്കെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നവകേരള ബസ് ചെളിയില്‍ പുതഞ്ഞത്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ബസിനെ കെട്ടി വലിച്ചു. നീണ്ട പരിശ്രമത്തിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ ബസിനെ റോഡിലേക്ക് കയറ്റാനായത്.

നവകേരള സദസില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ചളിയില്‍ താണ ബസിനെ പുറത്തെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.