ഐ വി ശശി ചലച്ചിത്രോത്സവം

Cinema

കൊച്ചി: ചലച്ചിത്ര സാംസ്‌കാരിക സംഘടനായ മാക്ടയും എഫ് സി സി 1983 യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ വി ശശി ചലച്ചിത്രോത്സവം മെഡിമിക്‌സ് ഉത്സവം 2022 ഡിസംബര്‍22 വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് തിയ്യേറ്റര്‍ കോംപ്ലക്‌സില്‍ രാവിലെ 9 മണിക്ക് സീമ ശശി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐ വി ശശി ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ഐ വി ശശി സംവിധാനം ചെയ്ത മികച്ച അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

മാളിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ 11 മണിക്ക് ഐ വി ശശി ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ബേണി ഇഗ്‌നേഷ്യസ്, ഷിബു ചക്രവര്‍ത്തി, ബി കെ ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഐ വി ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി’ എന്ന വിഷയത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നടന്‍ രാമു, ചലച്ചിത്ര നിരൂപകന്‍ ഡോക്ടര്‍ അജു കെ നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്‍ മനീഷ് നാരായണന്‍ എന്നിവര്‍ സംബന്ധിക്കുന്ന ഓപ്പണ്‍ ഫോറവും നടക്കും.

വൈകിട്ട് 4 മണി മുതല്‍ ഐ വി ശശി ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫ്യൂഷന്‍, അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്രകാരനും
മുഖ്യാതിഥിയുമായ കവി ശ്രീകുമാരന്‍ തമ്പി ഐ വി ശശിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തും.

ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനവേദിയില്‍ ഐ വി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമ, നിര്‍മ്മാതാക്കളായ പി വി ഗംഗാധരന്‍, എന്‍ ജി ജോണ്‍, ലിബര്‍ട്ടി ബഷീര്‍, സെഞ്ചുറി കൊച്ചുമോന്‍, വി ബി കെ മേനോന്‍, തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്, ബാബു ജനാര്‍ദ്ദനന്‍, ഐ വി ശശിയുടെ ശിഷ്യരും പ്രശസ്ത സംവിധായകരുമായ അനില്‍, റഷീദ് കാരാപ്പുഴ, ഷാജൂണ്‍ കാര്യാല്‍,
എം എ വേണു, വിനു ആനന്ദ്, എം പത്മകുമാര്‍ എന്നിവരെ ആദരിക്കും.

ഇതേ വേദിയില്‍വെച്ച് മാക്ട ഈ വര്‍ഷം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മുവി ഫെസ്റ്റിവല്‍ ‘എം ഐ എസ് എം എഫ് 2022’ലെ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ജൂറി ചെയര്‍മാനും സംവിധായകനുമായ കമല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഗായകര്‍ ഐ വി ശശി ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങള്‍ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *