കോഴിക്കോട്: യുവതിയും യുവാവും എം ഡി എം എയുമായി പിടിയിലായി. പേരാമ്പ്ര പന്നിമുക്കില്‍ നിന്നാണ് മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്. ചേരാപുരം സ്വദേശി അജ്മല്‍ വി സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വലിയ പറമ്പില്‍ മീത്തല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പേരാമ്പ്രയില്‍ നിന്നും എംഡിഎംഎയുമായി ഇരുവരും വടകര റൂട്ടില്‍ കാറില്‍ പോകുന്നുണ്ടെന്നായിരുന്നു ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസും ഡിവൈഎസ്പിയുടെ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും 14.500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.