ബോണ്‍സായ്, വാര്‍ദ്ധക്യം വരമായി ലഭിച്ച മരമുത്തച്ഛന്മാര്‍

Articles

യാത്ര/ടി കെ ഇബ്രാഹിം

ലോല ഹൃദയനായ ഒരു പ്രകൃതി സ്‌നേഹിയെ ഈ വൃക്ഷങ്ങളുടെ പീഡിത ദൃശ്യങ്ങള്‍ തീര്‍ച്ചയായും അസ്വസ്ഥനാക്കും, ഒരു വൃക്ഷത്തിനനിവാര്യമായ ഔന്നത്യം നിഷേധിക്കപ്പെട്ട ഈ മരങ്ങള്‍ പഴയ ആഫ്രിക്കന്‍ അടിമകളെപ്പോലെ അതിസമ്പന്നന്റെ ഗൃഹാങ്കണങ്ങളിലും അകത്തളങ്ങളിലും അലങ്കാരത്തിനു നിയോഗിക്കപ്പെട്ട തടവുകാരാണ്.

ദുബൈ വര്‍സാന്‍ പ്ലാന്റ് സ്ഥാപിച്ച് മാര്‍ക്കറ്റിലെ ഓരോ വൃക്ഷവും കോടികളും അനേകലക്ഷങ്ങളും വിലമതിക്കുന്ന വന്‍ വിപണനോല്പന്നമാണിന്ന്. ഇവയ്‌ക്കൊപ്പം മലര്‍വാടികളിലേക്കുള്ള തികവാര്‍ന്ന ശില്പങ്ങളും ഭീമാകാരങ്ങളായ പൂപ്പാത്രങ്ങളും നിര്‍മ്മിച്ചു നല്‍കുന്നു. നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള.

ഈ വ്യാപാര മേഖലയില്‍ അഫ്ഗാന്‍, പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കൊപ്പം ഇന്ത്യന്‍ വംശജരും ജോലി ചെയ്യുന്നുണ്ട്. വൈകാതെ മലയാളി വസതികളിലും ഈ ബോണ്‍സായി വൃക്ഷ സംസ്‌കാരം ഇടം പിടിക്കുമെന്നുറപ്പ്.