തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Kasaragod

കാസര്‍ഗോഡ്: തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴിയിലാണ് ദാരുണ സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖ്-സജ്‌ന ദമ്പതികളുടെ മകള്‍ ഷഹ്‌സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്.