വിം- ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

Wayanad

കെല്ലൂർ (മാനന്തവാടി) : സാമൂഹിക തിൻമകൾക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെൻ്റ് (WIM) കെല്ലൂർ ബ്രാഞ്ച് കമ്മറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് നടത്തി.  നാട്ടിൽ വർദ്ധിച്ചു വരുന്ന സ്ത്രീധനം, ലഹരി വ്യാപനം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ സേവന സന്നദ്ധരാവാൻ ക്യാമ്പിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. കെല്ലൂർ കാരക്കാമലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസർ മൻസൂർ അലി ക്ലാസ്സ് എടുത്തു.

വിമൻ ഇന്ത്യാ മൂവ്മെൻറ് ജില്ലാ വൈസ് പ്രസിഡൻ്റ് മൈമൂന കെല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ അഞ്ചുകുന്ന്, എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയംഗം ടി.പി റസാഖ് സംസാരിച്ചു. ഷാഹിദ കെ.സി അഞ്ചുകുന്ന് സ്വാഗതവും നജ്ല പാലക്കൽ നന്ദിയും പറഞ്ഞു.