കോട്ടയം : രാഷ്ട്രീയ ജനതാദൾ കോട്ടയം ജില്ലാ കൺവെൻഷൻ ഒക്ടോബർ ആറാം തീയതി ചങ്ങനാശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് രാഷ്ട്രീയ ജനതാദൾ കോട്ടയം ജില്ലാ മുൻ പ്രസിഡണ്ടും, സംസ്ഥാന കമ്മിറ്റി അംഗവുമായ മാന്നാനം സുരേഷ് അറിയിച്ചു.
കോട്ടയം ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും ജില്ലാ കൺവെൻ ഷനിൽ പങ്കെടുക്കു മെന്ന് മാന്നാനം സുരേഷ് അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ് അധ്യക്ഷതവഹിക്കും. രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ വർഗീസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എം നായർ മുഖ്യപ്രഭാഷണവും നടത്തുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മാന്നാനം സുരേഷ് അറിയിച്ചു.