പുതിയറ; ബി ഇ എം യുപി സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുടെ സംയുക്ത ഡയറി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കെ നാസര്‍ പ്രകാശനം ചെയ്തു. ഒന്ന്, രണ്ട് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ദിവസവും എഴുതി വരുന്ന ഡയറിയിലെ എല്ലാ കുട്ടികളുടെയും ഒരു ദിവസത്തെ ഡയറിക്കുറിപ്പിലെ പേജ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പഠന സാമഗ്രിയാക്കുവാന്‍ പറ്റുന്ന രീതിയിലാണ് ഓര്‍മ്മച്ചെപ്പ്, മണിമുത്തുകള്‍ എന്ന പേരുകളില്‍ സംയുക്ത ഡയറി തയ്യാറാക്കിയത്. പ്രകാശന ചടങ്ങില്‍ സിന്ധു യു.കെ അദ്ധ്യക്ഷത വഹിച്ചു. രേഷ്മ. ടി. സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ലിനു പി ജോസ് , വൈസ് : പ്രസിഡന്റ് അരുണ്‍ കെ., ആന്‍സി ചീരന്‍ , ഷജീര്‍ ഖാന്‍ , ആശാ ചാള്‍സ് , എന്നിവര്‍ സംബന്ധിച്ചു.