കല്പറ്റ: സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പിന്നാക്ക രാഷ്ട്രീയ ശക്തിയെ കേവല ഭൗതിക സ്ഥാനങ്ങള്‍ക്ക് വേണ്ടി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ശക്തിപകരാനെ ഉപകരിക്കുകയുള്ളൂവെന്ന് കെ. എന്‍. എം വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങളില്‍ അവഗാഹമില്ലാത്ത സംഘടനകള്‍ സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങളില്‍ അപകടം ചെയ്യുമെന്നും കെ എന്‍ എം മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 25ന് കല്പറ്റയില്‍ നടക്കുന്ന സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ സ്വാഗത സംഘം ഓഫീസ് കെ എം കെ ദേവര്‍ശോല ഉദ്ഘാടനം ചെയ്തു. പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് അലി സ്വലാഹി, അബ്ദുറഹ്മാന്‍ സുല്ലമി, നജീബ് കാരാടന്‍, ഷബീര്‍ അഹമ്മദ് ബത്തേരി, അമ്മദ് വെള്ളമുണ്ട, ബഷീര്‍ പടിഞ്ഞാറത്തറ, അസൈനാര്‍ നായ്ക്കട്ടി, സ്വാലിഹ് എ പി, താഹിര്‍ മേപ്പാടി, കുഞ്ഞബ്ദുള്ള കല്പറ്റ, സൈതലവി കല്പറ്റ എന്നിവര്‍ പ്രസംഗിച്ചു. ഹുസൈന്‍ മൗലവി നന്ദി പറഞ്ഞു.