രാജ്യത്തിന്‍റെ നന്മകളെ സംരക്ഷിക്കാന്‍ യുവതലമുറ രംഗത്തിറങ്ങണം

Malappuram

കരിപ്പൂർ: രാജ്യത്തിൻ്റെ എല്ലാ നന്മകളെയും നിരാകരിക്കുന്ന സംവിധാനങ്ങളാണ് കാണുന്നതെന്നും ഇത് അനുവദിച്ചുകൂടായെന്നും കെ.എം ഷാജി എം.എൽഎ പറഞ്ഞു. മതം, രാഷ്ടം, സമൂഹം യുവത്വം പറയുന്നു എന്ന വിഷയത്തില്‍ മുജാഹിദ് സമ്മേളന വേദിയില്‍ നടത്തിയ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നമ്മുടെ മണ്ണാണ്, വിശ്വാസമാണ്. അത് സംരക്ഷിക്കേണ്ട ബാദ്ധ്യത നിർവ്വഹണത്തിന് മുതിർന്നവരോടൊപ്പം യുവാക്കളും ചേർന്നു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വർഗ്ഗീയതയ്ക്കും വിദ്വേഷത്തിന്നുമെതിരെ പ്രതിരോധം തീർക്കാൻ യുവതലമുറ മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. മത പ്രചാരകരെക്കാൾ എത്തിസ്റ്റുകൾക്കാണ് പുതുതലമുറയുടെ സ്പന്ദനം തിരിച്ചറിയാനാകുന്നതെന്നും അത് തുറന്നു പറയാതിരിക്കാൻ നിർവാഹമില്ലെന്നും അത് പറഞ്ഞത് കൊണ്ട് തന്നോട് വിരോധം വേണ്ടെന്നും ഷാജി പറഞ്ഞു.

മതവിരുദ്ധത പറയുന്നത് ഇന്ന് ഫാഷനായി മാറിയിരിക്കയാണ്. ഇത് ശ്രദ്ധിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കാമ്പസിൻ്റെ മാറ്റങ്ങളിൽ ആകൃഷ്ടരായി പുതു തല മാറുന്നുണ്ടെന്നും ഷാജി പറഞ്ഞു. മതവിരുദ്ധത പെൺകുട്ടികളെ ഉന്നം വെച്ചു കൊണ്ടാണ് പ്രചരിപ്പിക്കുന്നതെന്നും ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതും പെണ്‍കുട്ടികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.