വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ അണിനിരക്കുക: സമത വിചാര കേന്ദ്രം

Eranakulam

കൊച്ചി: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വർഗീയതയ്ക്കും, ഫാസിസത്തിനും എതിരെ ജനങ്ങൾ അണിനിരക്കണം എന്ന് സമത വിചാര കേന്ദ്രം എറണാകുളം ജില്ലാ കൺവെൻഷൻ അഭ്യർത്ഥിച്ചു.

സമത വിചാര കേന്ദ്രം എറണാകുളം ജില്ലാ പ്രവർത്തന യോഗം ആർ. ജെ. ഡി ഭവൻ കലൂരിൽ ഹാജി മൊയ്തീൻ ഷാ യുടെ അധ്യക്ഷതയിൽ ചേർന്നു. സമത വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി. ഹരി ഉത്ഘാടനം ചെയ്തു. ബിജു തേറാട്ടിൽ, പി. ജെ ജോസി, രമേശ്‌ കുമാർ, ദേവി അരുൺ,അഡ്വ. ജോൺസൻ. പി. ജോൺ, എം. വി. ലോറൻസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.