‘റസാഖിന്‍റെ വര്‍ത്തമാനങ്ങള്‍’ എഫ് ബി പ്രകാശനം ഇന്ന് രാത്രി എട്ട് മണിക്ക്

Malappuram

കൊണ്ടോട്ടി: റസാഖിന്റെ വര്‍ത്തമാനങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തിന്റെ എഫ് ബി പ്രകാശനം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കും. അദ്ദേഹത്തിന്റെ ഭാര്യ ഷീജയാണ് പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പേനമടിക്കിവെച്ചെങ്കിലും അദ്ദഹം ഉയര്‍ത്തിയ മൂര്‍ച്ചയുള്ള ആശയങ്ങള്‍ എന്നും മറുകൂട്ടരെ കുത്തിനോവിച്ചുകൊണ്ടിരിക്കുമെന്ന് ഷീജ പറയുന്നു.

ഷീജയുടെ വാക്കുകളില്‍ നിന്ന്: എല്ലാ കാലത്തും അനീതിയുടെ കാവല്‍ക്കാരോട് കനത്ത ഭാഷയിലാണ് റസാഖ് പ്രതികരിച്ചത്. ദിനപത്രങ്ങള്‍, വാരികകള്‍, മാസികകള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. അങ്ങിനെ എണ്ണിയാല്‍ തീരാത്തത്രയുണ്ട് ലേഖനങ്ങള്‍. അവയില്‍ നിന്ന് ചിലതുമാത്രം കടമെടുത്തതാണ്. പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് ചൂടേറിയ ചര്‍ച്ചയായി മാറിയ സംഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മാറ്റങ്ങളൊന്നുമില്ല. കാലത്തോട്, അനീതിയോട് സന്ധി ചെയ്യാതെ ഉറക്കെ മുദ്രാവാക്യം മുഴക്കിയ റസാഖിന്റെ ചിന്തകള്‍. പേന മടക്കിയെങ്കിലും മൂര്‍ച്ചയുള്ള ആശയങ്ങള്‍ എന്നും മറുകൂട്ടരെ കുത്തിനോവിച്ചുകൊണ്ടിരിക്കും. റസാഖിനോട് ചെയ്തതിനൊന്നും ആരും കണക്കുചോദിക്കണമെന്നില്ല. എന്നാല്‍ മനുഷ്യരോട് അരുതാത്തത് ചെയ്താല്‍ എന്നും ചോദിക്കാവുന്ന ചോദ്യങ്ങളാണ് റസാഖ് ഉയര്‍ത്തിയത്. അതുകൊണ്ടാണ് എക്കാലത്തും വായിക്കാവുന്ന ഈ ലേഖനങ്ങള്‍ പുസ്തകമാക്കിയത്. പ്രസാധനം നിര്‍വഹിക്കുന്നത് വര പബ്ലിക്കേഷന്‍സാണ്.