കോഴിക്കോട് : ഇസ്‌ലാം മതവിശ്വാസികൾക്ക് ഏറെ വിശേഷമാക്കപ്പെട്ട വെള്ളിയാഴ്ച തെരെഞെടുപ്പ് നടത്താനുള്ള തീരുമാനം ഏറെ പ്രയാസമുണ്ടാക്കുമെന്നതിനാൽ തിയ്യതി മാറ്റണമെന്നും ഇതിന്നായി രാഷ്ട്രീയ നേതൃത്വങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും ഐ എസ്. എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിലും ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.