എന്‍ ഐ ടി സി യുടെ 19ാമത് ബിരുദദാന ചടങ്ങ് സെപ്റ്റംബര്‍ 2ന് നടക്കും

Kozhikode

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എന്‍ഐടിസി) 19ാമത് ബിരുദദാന ചടങ്ങ് സെപ്റ്റംബര്‍ 2 ന് വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. 1159 ബി.ടെക്., 47 ബി.ആര്‍ക്ക്., 438 എം.ടെക്., 15 എം. പ്ലാന്‍., 53 എം.സി.എ., 41 എം.ബി.എ., 61 എം.എസ്.സി. എന്നിങ്ങനെ മൊത്തം 1900 ബിരുദധാരികള്‍ക്ക് ബിരുദം ലഭിക്കും. കൂടാതെ 86 പിഎച്ച്.ഡി ബിരുദങ്ങളും ചടങ്ങില്‍വച്ച് സമ്മാനിക്കും.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) ചെയര്‍മാന്‍ പ്രൊഫ ടി ജി സീതാറാം ഈ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ബിരുദദാന പ്രഭാഷണം നടത്തുകയും ചെയ്യും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ശ്രീ. ഗജ്ജല യോഗാനന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും ബിരുദദാന ചടങ്ങ് പ്രഖ്യാപിക്കുകയും ചെയ്യും. ഓട്ടിസ് ഇന്ത്യ പ്രസിഡന്റ് ശ്രീ. സെബി ജോസഫ് വിശിഷ്ടാതിഥിയാകും. എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് രജിസ്ട്രാര്‍ കമാന്‍ഡര്‍ (ഡോ) എം.എസ്.ശാമസുന്ദര, ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം , മറ്റു വിഭാഗങ്ങളിലെ ഡീന്‍മാര്‍ എന്നിവര്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കും.

ഇന്‍സ്റ്റിറ്റിയൂട്ട് ഓപ്പണ്‍ എയര്‍ തിയറ്ററിലാണ് ചടങ്ങ് നടക്കുക. ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രൊഫ. ടി. ജി. സീതാറാം, വിശിഷ്ടാതിഥിയായി സെബി ജോസഫ് എന്നീ രണ്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ ആണ്എ ത്തുന്നത്.