യു കെ എഫില്‍ കോളേജ് ഡേയും കുടുംബ സംഗമവും കലാസന്ധ്യയും

Kollam

കൊല്ലം : പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ കോളേജ് ഡേയും കുടുംബ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. കോളേജ് ഡേയുടെയും കുടുംബ സംഗമത്തിന്‍റെയും ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം കുഞ്ചനും അദ്ദേഹത്തിന്‍റെ ഭാര്യയും കൊച്ചിന്‍ ലൈവ് ഇന്‍ സ്റ്റൈല്‍ ബ്യൂട്ടീസലൂണ്‍ ഉടമയുമായ ശോഭ കുഞ്ചനും ചേര്‍ന്ന് നിര്‍വഹിച്ചു. യു കെ എഫ് കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് ഐഇഇഇ ഐഎഎസ് കേരള ഘടകം 2025 ജൂലൈ മാസത്തില്‍ യുകെഎഫ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്ന ത്രിദിന സംസ്ഥാന സ്റ്റുഡന്‍റ്സ് കോണ്‍ക്ലേവിന്‍റെ ലോഗോ, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും ചലച്ചിത്രതാരം കുഞ്ചന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജയരാജ് മാധവന്‍ 202425 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്പ്രസാദ്, ഡീന്‍ അക്കാദമി ഡോ. ബി. ലതാകുമാരി, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രൊഫ. എല്‍. എസ്, സൂര്യ, രോഹിത്, അഖില്‍ ജെ. ബാബു, പ്രൊഫ. ടി. രഞ്ജിത്ത്, ആര്‍. രാഹുല്‍, ജോജോ ജോസഫ്, കോളേജ് യൂണിയന്‍ ഭാരവാഹികളായ അഭിഷേക് അരവിന്ദ്, അനൂപ് വി. കുമാര്‍, അറീന എ., ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിന്‍റെ ഭാഗമായി കേരള സാങ്കേതിക സര്‍വ്വകലാശാല ബിടെക് പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍, സംസ്ഥാന അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ വിദ്യാര്‍ത്ഥികള്‍, വകുപ്പ് വിഭാഗങ്ങളില്‍ നിന്നും ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്‍റ്സ്, ബെസ്റ്റ് ടീച്ചേഴ്സ്, ബെസ്റ്റ് സ്റ്റാഫ്, കലാകായിക മത്സരങ്ങളില്‍ വിജയികളാവര്‍, സര്‍വകലാശാല സ്പോര്‍ട്സ് ടീമില്‍ ഇടം നേടിയ വിദ്യാര്‍ത്ഥികള്‍, ബി സോണ്‍, ഇന്‍റര്‍ സോണ്‍, ഇന്‍റര്‍ കോളേജിയേറ്റ് തലങ്ങളില്‍ കായിക മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യയും സംഗീതാവിഷ്കാരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.