കള്ളവോട്ടിന് തുടക്കം കുറിച്ച് സി പി എം, വീട്ടിലെ വോട്ടില്‍ 92-കാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി

Kerala

കാസര്‍ക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ടിന് തുടക്കം കുറിച്ച് സി പി എം. വീട്ടില്‍ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് 92-കാരിയുടെ വോട്ട് സി പി എം നേതാവ് രേഖപ്പെടുത്തിയത്. കാസര്‍ക്കോട് ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലാണ് കള്ളവോട്ട് നടന്നത്. ഇവിടെ പാറക്കടവില്‍ ദേവി എന്ന വയോധിക വീട്ടില്‍ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സി പി എം നേതാവ് അവരുടെ വോട്ട് രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ പൊലീസില്‍ പരാതി നല്‍കി.

കല്യാശ്ശേരി സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേഷനെതിരെയാണ് പരാതി. ബൂത്ത് ഏജന്റാണ് ഗണേഷന്‍. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടല്‍ ഉണ്ടായി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171സി വകുപ്പിന്റെ ലംഘനമാണ് സംഭവിച്ചതെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ബൂത്ത് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ സി പി എം ഇത് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് കണ്ടത്.

കേരളത്തില്‍ വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം നേരത്തെ ശക്തവുമായിരുന്നു. ഇതിനിടെയാണ് വീട്ടിലെ വോട്ടില്‍ തനന്നന്നെ സി പി എം കള്ളവോട്ട് ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഇരട്ടവോട്ടുകള്‍ ചെയ്യപ്പെടുമെന്ന വാദവും ഇതോടെ ശക്തമാവുകയാണ്.