ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ റഷാദ് കരുമാര (ഡിവിഷന്‍ ഡയറക്ടര്‍), ജൈസല്‍ അബ്ദുറഹ്മാന്‍ (ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍), ഷഫീഖ് പട്ടാമ്പി (ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍), മുഹമ്മദ് അബ്ദുല്‍ ഗഫൂര്‍ (ഡിവിഷണല്‍ അഡ്മിന്‍ മാനേജര്‍), നിദാല്‍ കാരാടന്‍ (ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
റീജിയണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി ജരീര്‍ വേങ്ങര, അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി എന്നിവരേയും തെരഞ്ഞെടുത്തു. മറ്റുവകുപ്പുകളിലേക്കായി മുഹമ്മദ് ആരിഫ് (എച്ച് ആര്‍ മാനേജര്‍), രിസ് വാന്‍ അലി (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍, റിന്‍ഷാദ് നെച്ചിമണ്ണില്‍ (ഇവന്റ്‌സ് മാനേജര്‍), ഫഹദ് ആദം (മാര്‍ക്കറ്റിംഗ് മാനേജര്‍), റിയാസ് പി കെ (ക്വാളിറ്റി കണ്‍ട്രോളര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ഷറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജൈസല്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ മേപ്പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ റശാദ് കരുമാര സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്‍ ജലീല്‍ സി എച്ച് സ്വാഗതവും അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.