കോട്ടയം: നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. സ്നേഹക്കൂട് അഭയമന്ദിരം കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം ഇന്ന് (28/04/2024) ഉച്ചകഴിഞ്ഞ് 3 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ അറിയിച്ചു.
നിഷ സ്നേഹക്കൂടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആമുഖ പ്രസംഗം നടത്തും. തോമസ് ചാഴികാടൻ എം പി പുരസ്കാര വിതരണം നടത്തും. ലോക്സഭാ സ്ഥാനാർത്ഥികളായ അഡ്വ കെ ഫ്രാൻസിസ് ജോർജ്, തുഷാർ വെള്ളാപ്പള്ളി, സായി ഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകമാർ, സ്വാമി ശിവസ്വരൂപാനന്ദ, നിരാലംബരായ അമ്മമാർക്ക് അഭയമരുളുന്ന സ്നേഹക്കൂട് ഇനി സ്വന്തം കെട്ടിടത്തിൽ
കോട്ടയം: നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. സ്നേഹക്കൂട് അഭയമന്ദിരം കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം ഇന്ന് (28/04/2024) ഉച്ചകഴിഞ്ഞ് 3 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ അറിയിച്ചു.
നിഷ സ്നേഹക്കൂടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആമുഖ പ്രസംഗം നടത്തും. തോമസ് ചാഴികാടൻ എം പി പുരസ്കാര വിതരണം നടത്തും. ലോക്സഭാ സ്ഥാനാർത്ഥികളായ അഡ്വ കെ ഫ്രാൻസിസ് ജോർജ്, തുഷാർ വെള്ളാപ്പള്ളി, സായി ഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകമാർ, സ്വാമി ശിവസ്വരൂപാനന്ദ, കോട്ടയം ഡെപ്യൂട്ടി കളക്ടർ അമൽ മഹേശ്വർ, എൽ ഐ സി സീനിയർ ഡിവിഷൽ മാനേജർ കെ കെ ബിജുമോൻ, ഡോ പുനലൂർ സോമരാജൻ, ഫാ റോയ് വടക്കേൽ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ പി പ്രദീപ്, സണ്ണി പോൾ, ടോണി വല്യേലിൽ, ഗ്ലോബൽ ഗ്രൂപ്പ് സാരഥികളായ വിജയൻ, ഗീതാവിജയൻ, ലിജിൻലാൽ, അഭിലാഷ് പിള്ള, മേഴ്സി ജോൺ വെട്ടുകുഴിയിൽ, പി കെ വൈശാഖ്, ആനി മാമ്മൻ, വി റ്റി സോമൻകുട്ടി, സിബി കൊല്ലാട്ട്, ടി നെയ്സിമോൾ, പി എം ഗോവിന്ദ്, അഡ്വ കെ എ ഹസ്സൻ, ജോർജ് കൂടല്ലി, സലിം ജി, അഡ്വ സജയൻ ജേക്കബ്, രാജീവ് നെല്ലിക്കുന്നേൽ, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിക്കും.
ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സി ഇ ഒ ഷിജോ കെ തോമസ് (സംരംഭകശ്രീ), ഡോ ബാലകുമാർ കെ, ഡോ ജിം ജേക്കബ് (ആതുരശ്രീ), ഷീജ കെ ബേബി, സാനി(കാരുണ്യശ്രീ) എന്നിവരെ മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്കാരങ്ങൾ നൽകി ആദരിക്കും.
നിരാലംബരായ വൃദ്ധ അച്ഛനമ്മമാർക്ക് സൗജന്യമായി ആശ്രയമരുളുക എന്ന ലക്ഷ്യത്തോടെ പത്ത് വർഷംമുമ്പ് നിഷാ സ്നേഹക്കൂട് എളിയ രീതിയിൽ തുടക്കം കുറിച്ചതാണ് സ്നേഹക്കൂട് അഭയമന്ദിരം. ഇക്കാലയളവിൽ വിവിധ സ്ഥലകളിൽ വാടകയ്ക്കു കെട്ടിടങ്ങൾ കണ്ടെത്തി മാറി മാറി താമസിക്കുകയായിരുന്നു അച്ഛനമ്മമാർ. സ്നേഹക്കൂട്ടിലെ 75 ഓളം അമ്മമാർ ഇനി മുതൽ അവരുടെ സ്വന്തമായ പുതിയ സ്നേഹവീട്ടിൽ താമസമാക്കുകയാണ്. 9000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം സുമനസുകളുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്. അച്ഛന്മാർക്കുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.