കോഴിക്കോട്: പുത്തൻ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബാളേഴ്സ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിഡ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി. മുൻ ഇൻ്റർനാഷണൽ ഗോൾകീപ്പർ വിക്ടർമഞ്ഞില ഉദ്ഘാടനം ചെയ്തു.ടൂർണമെൻ്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ യൂണിവേഴ്സൽ സോക്കർ അക്കാദമിയും Ry b അത്തോളിയും സെമിയിൽ പ്രവേശിച്ചു.യൂണിവേഴ്സൽ സോക്കർ അക്കാദമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിയു എഫ് എവെസ്റ്റ്ഹില്ലിനെ പരാജയപ്പെടുത്തി. Ry b അത്തോളി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് Friends FA യെ തോൽപ്പിച്ചു.
