സാമൂഹ്യ വനവത്ക്കരണ വിഭാഗം വൃക്ഷ തൈ വിതരണം തുടങ്ങി

Kozhikode

കോഴിക്കോട് : സാമൂഹ്യ വനവത്ക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ്റെ ജില്ലയിലെ ഏക നഴ്സറിയായ പൈമ്പാലശ്ശേരിയിൽ നിന്ന് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിപാലിക്കുന്നതിനുള്ള വൃക്ഷ തൈകളുടെ വിതരണം ആരംഭിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ബൈജു ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസണ് ഉങ്ങ് തൈ കൈമാറി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സി എസ് ആർ വിഭാഗത്തിലെ വി ആർ അഖിൽ, ഫോറസ്റ്റർമാരായ എൻ വിജേഷ്, സി അനൂപ്, വിദ്യാലയ പരിസ്ഥിതി ക്ളബ്ബിൻ്റെ എൺവയോൺമെൻ്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിലെ എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേഴ്സൺ എം കെ സജീവ് കുമാർ എന്നിവർ സംബന്ധിച്ചു. വേങ്ങ,രക്തചന്ദനം, പേര, ഉറുമാമ്പഴം, ചന്ദനം, നെല്ലി, നീർമരുത് , കണിക്കൊന്ന, പൂവരശ് ,ഉങ്ങ് തുടങ്ങിയ ഔഷധ വൃക്ഷതൈകൾ വിതരണത്തിനുണ്ട്. ജൂൺ രണ്ടിന് കാളാണ്ടിത്താഴം പരിസരത്തു നിന്ന് ദർശനം പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ആരംഭിക്കും.