ഫാസിലിനെ കാണാം, ഫാസില്‍ ഇനി ആരേയും കാണില്ല, നാട്ടിലേക്കു പോകാനിരിക്കെ യുവാവ് ഹൃദയ സ്തംഭനം മൂലം മരിച്ചു

Gulf News GCC

മനാമ: നാട്ടില്‍ ബന്ധുക്കളേയും നാട്ടുകാരേയും കാണാനായി പുറപ്പെടുന്നതിനിടെ ഹൃദയ സ്തംഭനം വന്ന് യുവാവ് മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസില്‍ പൊട്ടക്കണ്ടി(28)യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

അടുത്ത ദിവസം നാട്ടിലേക്കു പോകാനിരിക്കയാണ് യുവാവിന് ഹൃദയ സ്തംഭനം ഉണ്ടായത്. വില്യാപ്പള്ളി ചേരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകനാണ് ഫാസില്‍.