കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Malappuram

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച മഞ്ചേരി പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അഷ്‌റഫ് (45), ഭാര്യ സാജിദ (37), മകള്‍ ഫിദ (14) എന്നിവരാണ് മരണപ്പെട്ടത്.

പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും ഫിദയും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് വിവരം. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്.