സുൽത്താൻ ബത്തേരി: അസംപ്ഷൻ യു പി സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസംപ്‌ഷൻ ഡി അഡിക്ഷൻ സെന്ററിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ സിസ്റ്റർ ലിസ് മാത്യു കുട്ടികൾക്കുള്ള ക്ലാസ്എടുത്തു . കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി . ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പരിപാടിഉദ്ഘാടനം ചെയ്തു.
