കോഴിക്കോട്: ഇന്ത്യൻ രാഷ്ട്രീയം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം എന്ന വിഷയത്തിൽ ‘സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാലിറ്റി’ നടത്തിയ ചർച്ച ആൾ ഇന്ത്യ മുസ്ലീം മജ്‌ലിസെ മുശാവറ പ്രസിഡൻ്റ് അഡ്വ. ഫിറോസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ മുസ്ലിംകൾ, മറ്റെല്ലാ സമുദായങ്ങളേയും പോലെ സമാധനപൂർവ്വമായ ജീവിതമാണ് ആവശ്യപ്പെടുന്നതെന്നും . അത് ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് മജ്ലിസെ മുശാവറ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ മുസ്ലിം മത നേതൃത്വങ്ങളുടേയും, സാമുദായിക സംഘടനകളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ച് മികച്ച നവീകരണ മാതൃകകൾ ആസൂത്രണം ചെയ്യുന്ന സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാലിറ്റിയുടെ (കേസ്)ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹിക സൗഹൃദങ്ങളിൽ ഊന്നി നിന്ന് , വ്യക്തമായ ഉൾക്കാഴ്ച്ചയോടെ കേസ് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മജ്ലിസെ മുശാവറയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഭാവിയിൽ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേക്കും മജ്ലിസെ മുശാവറയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
കേസ് ചെയർമാൻ . ടി പി നസീർ ഹുസ്സൈൻ മോഡറേറ്റർ ആയിരുന്നു. ജന: കൺവീനർ മുഹമ്മദ് അഷ്‌റഫ്, ഓർഗനൈസിങ് സെക്രട്ടറി ഷെഫീഖ് രായംമരക്കാർ,
മുസ്തഫ മുഹമ്മദ്, സിഎ.ആലിക്കോയ, എഞ്ചിനീയർ മമ്മദ് കോയ, ഖാദർ പാലാഴി,
സലീം കുയ്യലിൽ,സാദിഖ് പട്ടേൽ താഴം, മാമു മാസ്റ്റർ, കെ.കെ.അബൂബക്കർ, റാഫി, എം. ജമാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.