മലപ്പുറം: വാര്‍ധക്യകാല പരിചരണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്കുന്നു. മേൽ വിഷയത്തിൽ ട്രെയ്നിങ് ആഗ്രഹിക്കുന്നവര്‍ക്ക് നവംബർ അവസാനം മുതലാണ് പരിശീലനം ആരംഭിക്കുന്നത്. തിയറി ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളുമായി 30 ദിവസങ്ങളിലായി 180 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സാണ്
Geriatric care training. സംഘടിപ്പിക്കുന്നത്.
ഇതൊരു റഗുലർ ക്ലാസ് ആയിരിക്കണമെന്നില്ല, പരിശീലകരുടെ
സൗകര്യം കൂടി പരിഗണിച്ച്, 2 മാസം കൊണ്ടായിരിക്കും ട്രെയ്നിങ് പൂർത്തിയാക്കുക.
തിയറി ക്ലാസുകൾ രാവിലെ 9 മുതൽ 4 വരെയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
പ്രാക്ടിക്കൽ ക്ലാസുകൾക്ക് സമയത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വയോചന പരിചരണത്തിനായി ഉയരുന്ന സ്ഥാപനങ്ങളിൽ സേവനം ചെയ്യാൻ സഹായിക്കുന്ന വിധം GD Trust സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കോഴ്സിനെ കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ കേൾക്കുന്നതിനും,
സംശയ നിവാരണത്തിനുമായി, 16/11/2024 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ
മഞ്ചേരി പുല്ലൂരിലുള്ള ട്രെയ്നിങ് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പ്രതിനിധികളുടെയും ഒരു യോഗം ചേരുന്നുണ്ട്. യോഗത്തിൽ പങ്കെടുത്ത്
നിശ്ചിത അപേക്ഷ പൂരിപ്പിച്ച് നൽകുന്നവർക്കായിരിക്കും കോഴ്സിൽ പങ്കെടുക്കാനാവുകയെന്ന് കോ ഓഡിനേറ്റര്‍ കെ അലി പത്തനാപുരം അറിയിച്ചു.
യോഗത്തിന് വരുമ്പോൾ ആധാറിൻ്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ട് വരണം. മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂർ ചെമ്മരം എന്ന സ്ഥലത്താണ് ട്രെയ്നിങ് സെൻ്റർ. പുല്ലൂരീൽ ബസ്സിറങ്ങി സ്കൂൾ റോഡ്
5 മിനിറ്റ് നടക്കാനുള്ള ദൂരമാണുള്ളത്.