സാഹിത്യ നഗരം; കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങൾക്ക് തനിമയുടെ ആദരം

Kozhikode

കോഴിക്കോട്: കോഴിക്കോടിനെ യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോര്‍പ്പറേഷനും മേയർ ബീന ഫിലിപ്പിനും തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആദരവ് നൽകി.

ജില്ല പ്രസിഡൻറ് സി.എ.കരീം പൈങ്ങോട്ടായി ഉപഹാരവും തനിമ പ്രവർത്തകർ എഴുതിയ പുസ്തകങ്ങളും കൈമറി. സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ, ജില്ല സെക്രട്ടറി അഷ്റഫ് വാവാട്, വകുപ്പ് സെക്രട്ടറിമാരായ ഡോ. ഷറഫുദ്ധീൻ കടമ്പോട്ട്, എഫ്.എം. അബ്ദുല്ല, എം.എൻ. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.