ബാനർ ഫിലിം സൊസൈറ്റിയും ഗോയ്ഥെ സെൻട്രവും സംഘടിപ്പിക്കുന്നജർമ്മൻ ചലച്ചിത്ര മേള

Thiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുത്ത നാലു പുതിയ ജർമ്മൻ ചിത്രങ്ങളുമായി, ഗോയ്ഥെ സെൻട്രത്തിൻ്റെ സഹകരണത്തോടെ ബാനർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ഞായറാഴ്ച്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചലച്ചിത്രോത്സവo ഉദ്ഘാടനം ചെയ്യും. ഗോയ്ഥെ സെൻട്രം ഡയറക്ടർ ഡോ.സെയ്ദ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും.

ചലച്ചിത്ര നിരൂപകൻ എം എഫ്‌. തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30 ന് ഫ്ലോറിയൻ ഡീട്രിച്ച് സംവിധാനം ചെയ്ത ടുബാബ് പ്രദർശിപ്പിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം. 11.15 ന് സാറാ ബ്ലാസികീവിറ്റ്സ് സംവിധാനം ചെയ്ത പ്രെഷ്യസ് ഐവി പ്രേക്ഷകർക്ക് മുന്നിലെത്തും.

2.30 നു ലിസാ ബിയർ വിർത്ത് സംവിധാനം ചെയ്ത പ്രിൻസ് പ്രദർശിപ്പിക്കും. ഫ്രാൻസിസ്ക സ്റ്റുൻകൽ സംവിധാനം ചെയ്ത ദ് ലാസ്റ്റ് എക്സിക്യൂഷൻ ആണ് അവസാന ചിത്രം. വൈകുന്നേരം 4.30 നാണ് പ്രദർശനം.