തിരുവനന്തപുരം: കേരളത്തിലെ സർവീസ് പെൻഷൻകാരെ മുഴുവൻ തീരാദുരിതത്തിലാക്കി ഭരണം നടത്തുന്നതിൽ നിന്നും ഇടത് സർക്കാർ പിന്മാറണമെന്ന് എം.വിൻസെന്റ് എം.എൽ.എ. ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര 40-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻകാരുടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ കഴിവതും വേഗം നൽകി അവരോട് നീതിപുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ഡി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ്, ട്രഷറർ രാജൻ കുരുക്കൾ, ജെ.ബാബു രാജേന്ദ്രൻ നായർ, മാമ്പഴക്കര സദാശിവൻ നായർ, ബി.ബാബുരാജ്, ജെ.ജോസ് ഫ്രാങ്ക്ളിൻ, എം.സി.സെൽവരാജ്, വി.സി.റസ്സൽ, എസ്.വി.ഗോപകുമാർ, റ്റി.വിജയകുമാർ, എം.മസൂദ്, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് വിജയ, സെക്രട്ടറി ഉഷകുമാരി, ഇ.വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ : ഡി.പ്രഭാകരൻ (പ്രസിഡന്റ്), കെ.സുനിൽകുമാർ (സെക്രട്ടറി), ഇ.വിൻസെന്റ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു